തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് സമീപം ബൈക്ക് യാത്രികനാണ് ഡ്രൈവറെ ആക്രമിച്ചത്. വണ്ടിക്ക് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ ഹാഷിമിനാണ് മര്‍ദ്ദനമേറ്റത്.
പരിക്കേറ്റ ഹാഷിമിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു