കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം, ഡ്രൈവര്‍ക്കെതിരെ എഫ്‌ഐആര്‍

ഈരാറ്റുപേട്ട: കോട്ടയം പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്ന് എഫ്‌ഐആറില്‍ പറയുന്നു.

നേരത്തെ സസ്‌പെന്‍ഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. പാലാ എം.വി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നോട്ടീസ് നല്‍കിയത്.

ശനിയാഴ്ചയാണ് കനത്ത മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാര്‍ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Top