തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി.
എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുകയെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി വ്യക്തമാക്കി.
അതേസമയം എംപാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുന്നതിന് കോടതിയുടെ നിര്‍ദേശം ആവശ്യമാണെന്നും കണ്ടക്ടര്‍മാരായി പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രസിസന്ധിയിലാക്കുന്ന കോടതി വിധിയാണ് ഉണ്ടായിരിക്കുന്നത്. വിധി നടപ്പാക്കുന്നതിന് സാവകാശം ലഭിച്ചില്ല, മന്ത്രി വ്യക്തമാക്കി.