ksrtc demand to restrict students free journey

KSRTC

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന് കെഎസ്ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറിക്ക് എം. ഡി. കത്തുനല്‍കി. സൗജന്യം സര്‍ക്കാര്‍, എയിഡഡ് വിദ്യാര്‍ഥികള്‍ക്കു മാത്രമാക്കണം. സൗജന്യയാത്ര വന്‍നഷ്ടമെന്നും കത്തില്‍ പറയുന്നു

വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്.

യു.ഡി.എഫ് ഭരണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ 2015 ഫിബ്രവരി ഒന്നു മുതലാണ് സംസ്ഥാനത്ത് പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്.

ഇത് മൂലം ദിവസേന ഒന്നര ലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുന്നുവെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു.

സാമൂഹ്യ പ്രതിബദ്ധതവച്ചു്‌കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ പൂര്‍ണമായുള്ള സൗജന്യയാത്ര അനുവദിക്കാനാകില്ല.

ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കുന്ന സ്വകാര്യ സ്‌കൂളുകളിലേയും കോളേജുകളിലേയും കുട്ടികള്‍ക്ക് ഒരു കാരണവശാലും സൗജന്യയാത്ര അനുവദിക്കാനാവില്ലെന്നും എംഡിയുടെ കത്തില്‍ പറയുന്നു.

ഇതിന് പുറമെ സ്വകാര്യ ബസുകളുടെ ദൂരം 140 കിലോമീറ്റര്‍ പരിധിയായി നിജപ്പെടുത്തണമെന്നും സ്വകാര്യ ബസുകള്‍ക്ക് സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് നല്‍കരുതെന്നും എം.ഡി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top