കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ നിയമനം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഹൈക്കോടതി. 2016 ഡിസംബര്‍ 31ന് കാലാവധി തീര്‍ന്ന റാങ്ക് പട്ടികയില്‍ നിന്ന് 2455 പേര്‍ക്ക് താല്ക്കാലിക നിയമനം നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

റാങ്ക് പട്ടികയില്‍ നിന്ന് യോഗ്യരായവരുടെ പട്ടിക രണ്ടാഴ്ച്ചയ്ക്കകം പി എസ് സി കെഎസ്ആര്‍ടിസിക്ക് നല്‍കണം. പി എസ് സി കൈമാറുന്ന പട്ടികയില്‍ നിന്നുള്ളവരെ ഓരോ ഡിപ്പോകളിലും ഒഴിവുകളനുസരിച്ച് ഡ്രൈവര്‍മാരെ നിയമിക്കണം. സംവരണ, സീനിയോറിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top