പാലക്കാട്: ബസ് ഓവര്‍ടേക്ക് ചെയ്തു എന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് യുവാവിന്റെ മര്‍ദനം. പരിക്കേറ്റ ഡ്രൈവര്‍ അബൂബക്കറെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് മുണ്ടൂരിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. വിവാഹ സംഘത്തിന്റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടര്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. കണ്ടക്ടര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം.
ആക്രമണത്തില്‍ ഡ്രൈവര്‍ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമിച്ചത് മൂന്നുപേരെന്ന് മര്‍ദനത്തിനിരയായ ഡ്രൈവര്‍ അബൂബക്കര്‍ പറഞ്ഞു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവറാണ് അബൂബക്കര്‍.
ഡ്രൈവറെ ആക്രമി സംഘം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.