കൊച്ചി: അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാസ്‌ക് ധരിക്കാതെ ഇരുന്ന ആളെ ക്രൂരമായി മര്‍ദ്ദിച്ച് ജീവനക്കാരന്‍. സ്റ്റേഷനിലിരുന്ന ആളുടെ കൈ അടിച്ചു പൊട്ടിച്ചു. വടി കൊണ്ടുള്ള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ ഒരു യാത്രക്കാരനാണ് മൊബൈലില്‍ പകര്‍ത്തിയത്.
മാസ്‌ക് ധരിക്കാതെ സ്റ്റാന്‍ഡില്‍ നിലത്തിരുന്നയാളെ ജീവനക്കാരന്‍ വടികൊണ്ട് അടിയ്ക്കുകയായിരുന്നു. തുടരെയുള്ള അടിയില്‍ അവശനായ ആള്‍ നിലത്ത് കിടക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയാണ് ജീവനക്കാരന്റെ ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് പരിക്കേറ്റ ഇയാളെ പ്രവേശിച്ചത്. ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.