വഴുതിക്കളിക്കുന്നു; കെഎസ്ആര്‍ടിസിയ്‌ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി

highcourt

കൊച്ചി: കെഎസ്ആർടിസിക്കെതിരെ വിമർശനമുന്നയിച്ച് വീണ്ടും ഹൈക്കോടതി. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ട സംഭവത്തിൽ കെഎസ്ആർടിസി വഴുതിക്കളിക്കുന്നുവെന്നാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.

എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.

കെഎസ്ആർടിസിയിൽ പുറംവാതിൽ നിയമനം അംഗീകരിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. സ്ഥിരം കണ്ടക്ടർമാരെ നിയമിച്ചതിൻറെ സ്ഥിതിവിവര കണക്കുകൾ കെഎസ്ആർടിസി കോടതിയിൽ സമർപ്പിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.

Top