കൊച്ചി: കെഎസ്ആര്‍ടിസി വിഷയത്തില്‍ കോടതി വിധി ആശ്വാസകരമെന്ന് എംഡി ടോമിന്‍.ജെ. തച്ചങ്കരി.
കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇപ്പോള്‍ ഉള്ള ഒഴിവിലേയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്നും പിഎസ്‌സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി പറഞ്ഞു.
പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു.
അതേസമയം, കെഎസ്ആര്‍ടിസി കേസില്‍ കോടതി വിധി അവ്യക്തമെന്നാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.