പ്രതിസന്ധി നേരിടും; താല്‍ക്കാലിക കണ്ടക്ടര്‍മാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് തച്ചങ്കരി

tomin

കൊച്ചി: പ്രതിസന്ധി നേരിടുമെന്ന് ടോമിന്‍.ജെ.തച്ചങ്കരി. താല്‍ക്കാലിക കണ്ടക്ടര്‍മാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും ഇപ്പോഴുള്ളത് താല്‍ക്കാലിക പിന്‍മാറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പാക്കുമെങ്കിലും നിയമനടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെഎസ്ആര്‍ടിസിയെ ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ജോലിയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്ത പക്ഷം തലപ്പത്ത് ഇരിക്കുന്നവരെ മാറ്റാന്‍ അരിയാമെന്നുമാണ് കോടതി പറഞ്ഞത്.

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധിക ബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനിക്കുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ 3,862 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പി എസ് സി റാങ്ക് പട്ടികയിലുള്ള 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടി തുടങ്ങാനാണ് കോടതി നിര്‍ദ്ദേശിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് ലോംഗ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Top