കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റിലുള്ള ഡ്രൈവര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. കേസ് ഇനി പരിഗണിക്കുമ്പോള്‍ പട്ടിക സമര്‍പ്പിക്കാനാണ് ഹൈക്കോടതി കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടുത്തിടെ പിഎസ് സി ലിസ്റ്റിലുണ്ടായിരുന്ന കണ്ടക്ടര്‍മാരുടെ ഹര്‍ജി പരിഗണിച്ച് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് 4,071 താത്കാലിക കണ്ടക്ടര്‍മാരെ കോര്‍പ്പറേഷന് പിരിച്ചുവിടേണ്ടി വന്നിരുന്നു.