തിരുവനന്തപുരം: ശമ്പള സമരം നേരിടാന്‍ പ്രത്യേക നിര്‍ദേശവുമായി കെ.എസ്.ആര്‍.ടി സി മാനേജ്‌മെന്റ്. കെ.എസ്.ആര്‍.ടി സി യൂണിറ്റ് ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അവധികള്‍ ചീഫ് ഓഫീസ് നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ അനുവദിക്കാവൂ. ലീവ് അനുവദിക്കുമ്പോള്‍ ഷെഡ്യൂള്‍ കാന്‍സലേഷന്‍ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം.
ക്രൂ ഷോര്‍ട്ടേജ് വന്നാല്‍ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെട്ട് ക്രൂവിനെ കണ്ടെത്തണം. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പേരുവിവരങ്ങള്‍ കൈമാറണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.