തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒരുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടാകുന്നതായി ഗതാഗത മന്ത്രി എ കെ ശീശീന്ദ്രന്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുള്ള തുകക്കായി പല ബാങ്കുകളേയും സമീപിച്ചിട്ടുണ്ട്.
അടുത്തയാഴ്ചയോടെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം വിലയിരുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും ഗതാഗത മന്ത്രി പറഞ്ഞു.