കൊച്ചി: ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ സഹായം കെഎസ്ആര്‍ടിസിക്ക് നിഷേധിക്കാന്‍ പാടില്ല. വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ ആകില്ല. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും.
നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും. 104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്. ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചാണ് തീരുമാനിക്കുക.