തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഓണ്‍ലൈന്‍ ടികറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കി വന്നിരുന്ന 30% ഡിസ്‌കൗണ്ട് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓണ്‍ലൈന്‍ ടികറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 30 വരെ ടിക്കറ്റ് തുകയുടെ 70% നല്‍കിയാല്‍ മതി. ചാര്‍ജ് വര്‍ധന നടപ്പാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കില്ല.
മുന്‍കൂര്‍ ടികറ്റ് ബുകിംഗ് സൗകര്യം ഉള്‍പെടെ കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റിലും, എന്റെ കെഎസ്ആര്‍ടിസി മൊബൈല്‍ ആപിലും ലഭ്യമാക്കിയിട്ടുണ്ട്. ഫെയര്‍ റിവിഷന്‍ നടപ്പിലാക്കിയാല്‍ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധി യാത്രക്കാര്‍ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.