തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ തുക ഫെബ്രുവരി 20 മുതല്‍ നല്‍കി തുടങ്ങുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുക. 219 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന് വേണ്ടത്. പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങണം. കെ.എസ്.ആര്‍.ടി.സിയുമായുള്ള ഈ ഇടപാട് സഹകരണ ബാങ്കുകള്‍ക്ക് ലാഭകരമാണെന്നും മന്ത്രി വ്യക്തമാക്കി.