തിരുവനന്തപുരം: സഹകരണബാങ്ക് ശാഖകള്‍ വഴിയുള്ള കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം 47.15 ശതമാനം പേര്‍ക്ക് നല്‍കിയതായി അധികൃതര്‍.
ആദ്യഘട്ടമായി ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ കുടിശികയാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിനുവേണ്ട 214.21 കോടി രൂപ കണ്‍സോര്‍ഷ്യം ലീഡറായ കേരള സംസ്ഥാന സഹകരണ ബാങ്ക് നല്‍കി കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളിലൂടെയാണ് തുക 565 പ്രാഥമിക സഹകരണ ബാങ്കുകള്‍ കൈമാറിയത്. 39,050 പെന്‍ഷന്‍കാരില്‍ 28,649 പേര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പെന്‍ഷന്‍ അക്കൗണ്ടുകള്‍ തുറക്കുന്ന മുറയ്ക്ക് അതെ ദിവസം തന്നെ ബാക്കി തുകയും പെന്‍ഷന്‍കാര്‍ക്ക് കൈമാറാന്‍ കഴിയുമെന്നും, 28 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശാഖകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി പലസ്ഥലങ്ങളിലും മറ്റും അക്കൗണ്ട് തുറക്കുന്നതിന് തടസമുണ്ടാക്കുന്നതായി പറയുന്നുണ്ട്.മാത്രവുമല്ല ജീവനക്കാരും പരിമിതമാണ് വ്യക്തമാക്കുന്നു. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പെന്‍ഷന്‍ വിതരണം 95 ശതമാനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.