തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നീക്കവുമായി സര്‍ക്കാര്‍. എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പെന്‍ഷന്‍ പ്രായം 60 ആക്കാനാണ് നിര്‍ദേശം. നിലവിലെ കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് വിലയിരുത്തല്‍. ബാങ്കുകള്‍ വച്ച നിര്‍ദ്ദേശമാണ് പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നത്.
അടുത്ത മന്ത്രിസഭ യോഗത്തിന് മുന്‍പ് മറുപടി പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടികളില്‍ ആലോചിച്ച് മറുപടി പറയാമെന്ന് ഘടകകക്ഷികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി 56 വയസാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പ്രായം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ ശേഷം സര്‍വീസില്‍ കയറിയവര്‍ക്ക് 60 വയസുവരെ ജോലി ചെയ്യാം.