കൊച്ചി: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുവാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിച്ചു കൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഏപ്രില്‍ 30നുള്ളില്‍ 1,565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റ് വഴി പുതിയ നിയമനങ്ങള്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു.
ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെയാണ് ഹൈക്കോടതിയില്‍ നിന്നും കോര്‍പ്പറേഷന് ആശ്വാസകരമായ വിധി എത്തിയിരിക്കുന്നത്.