തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഏപ്രില്‍ മാസത്തിലെ മുപ്പത് പ്രവൃത്തി ദിനങ്ങളിലായി കെഎസ്ആര്‍ടിസി സ്വന്തമാക്കിയിരിക്കുന്നത്. 189.84 കോടി രൂപയാണ് ഏപ്രിലിലെ കളക്ഷന്‍.
പത്ത് ലക്ഷം രൂപയുടെ അധിക വരുമാനമാണ് വിഷുവും ഈസ്റ്ററും ഒപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും നടന്ന ഈ അവധിക്കാലത്ത് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. ശബരിമല സീസണും ക്രിസ്മസ് അവധിയും ഒരുമിച്ച വന്ന കഴിഞ്ഞ ഡിസംബറില്‍ കിട്ടിയ 205 കോടിയാണ് പ്രതിമാസകണക്കില്‍ കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ വരുമാനം.