ksrtc Revenue increased

ksrtc

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു കോടി രൂപയില്‍ അധികം വരുമാനം വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ശബരിമല സീസണിലെ മണ്ഡലം 41 വരെയുള്ള കണക്കുകളിലാണ് ഈ വര്‍ധനവ്.

കഴിഞ്ഞ വര്‍ഷം 7.88 കോടി രൂപയായിരുന്നു മണ്ഡലകാലത്തെ വരുമാനം. ഇത്തവണ ഇത്, 8.78 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തില്‍ 15,38,354 കിലോ മീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍, ഇത്തവണ, 16,30,960 കിലോ മീറ്റര്‍ ഓടി. ഇരുപത്തി മൂന്നര ലക്ഷം പേര്‍ കഴിഞ്ഞ വര്‍ഷത്തില്‍ യാത്ര ചെയ്തപ്പോള്‍, ഇക്കുറി ഇരുപത്തി അഞ്ച് ലക്ഷമായി.

കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയതും 15 ശബരി ബസുകള്‍ നിരത്തിലിറക്കിയതും വരുമാന വര്‍ധനവിന് കാരണമായി.

കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും ഇത്തവണ സര്‍വീസ് ആരംഭിച്ചു. തമിഴ്‌നാട്ടിലേയ്ക്കും നിരവധി സര്‍വീസുകളുണ്ട്.

മകരവിളക്ക് സീസണ്‍ കണക്കിലെടുത്ത് കൂടുതല്‍ ബസുകളെത്തിയ്ക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ജന്റം ബസുകളുടെ എണ്ണം 86ല്‍ നിന്ന് 96 ആയി വര്‍ധിപ്പിയ്ക്കും. 150 സര്‍വീസുകളാണ് നിലവില്‍ പമ്പയില്‍ നിന്നു മാത്രമുള്ളത്. ഇത് 175 ആയി വര്‍ധിപ്പിയ്ക്കാനും നീക്കമുണ്ട്.

Top