തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പളവും പെന്‍ഷനും വിതരണം ചെയ്തു. ജീവനക്കാര്‍ക്ക് 75ശതമാനം ശമ്പളമാണ് നല്‍കിയത്. നവംബറിലെ പകുതി പെന്‍ഷനും നല്‍കി.
ശമ്പള പെന്‍ഷന്‍ വിതരണത്തിനായി 77.5 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മുഴുവന്‍ ജീവനക്കാര്‍ക്കും 75% ശമ്പളമാണ് ഇന്ന് നല്‍കിയിരിക്കുന്നത്. ശമ്പളയിനത്തില്‍ 45 കോടി രൂപ വിതരണം ചെയ്തു.
നവംബറിലെ പകുതി പെന്‍ഷനും വിതരണം ചെയ്തതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 27.5 കോടിരൂപയാണ് പെന്‍ഷനായി നല്‍കിയത്. ബാക്കി തുക എപ്പോള്‍ നല്‍കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ലോണുകള്‍ക്കായുള്ള ശ്രമമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇതിനായി ബാങ്കുകളുമായി കെഎസ്ആര്‍ടിസി ചര്‍ച്ച നടത്തുന്നുണ്ട്.