തിരുവനന്തപുരം : എസ്.ബി.ടി 70 കോടി രൂപ വായ്പ അനുവദിച്ചതോടെ കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായി.
എല്ലാ ജീവനക്കാരുടേയും അക്കൗണ്ടില്‍ ശമ്പളം എത്തിയാലുടന്‍ സമരം പിന്‍വലിക്കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സംസ്ഥാനത്തെ ബസ് സര്‍വീസുകള്‍ താറുമാറാക്കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടന കൂട്ടഅവധിയെടുത്താണ് പ്രതിഷേധിച്ചത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ഉള്‍പ്പടെയുള്ള ചില ജില്ലകളില്‍ ഭരണപക്ഷ സംഘടനയും പണിമുടക്കില്‍ പങ്കാളിയായതിനെ തുടര്‍ന്ന് സമരം യാത്രക്കാരെ ദുരിതത്തിലാക്കി.