കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ധനവകുപ്പിനോട് സഹായം തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്നതനുസരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു.

എറണാകുളത്ത് പുതിയ കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ള നടപടികൾ ഗൗരവമായി പരിഗണിക്കും. ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറ‌ഞ്ഞു. അടുത്ത തിങ്കളാഴ്ച മുതൽ കേരളത്തിൽ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകൾ മാത്രമേ ഉണ്ടാവൂ. പുതിയ മാറ്റങ്ങൾ സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമാണ്.

Top