കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ലെന്ന്. . .

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇനിയും ശമ്പളം കിട്ടിയില്ലെന്ന് പരാതി. ബോണസ്, ഓണം അഡ്വാന്‍സ് വിതരണത്തിലും അനിശ്ചിതത്വം തുടരുന്നതായാണ് ജീവനക്കാര്‍ ആരോപണമുന്നയിക്കുന്നത്.

എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുക. എന്നാല്‍ ഈ മാസം ഇതുവരെയും ശമ്പളം പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ന് ശമ്പളം വിതരണം ചെയ്ത് തുടങ്ങിയെങ്കിലും സൂപ്പര്‍വൈസറി വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നാണ് വിവരം.

പ്രളയവും ഉരുള്‍പൊട്ടലും മൂലം ആഗസ്റ്റില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം ഇടിഞ്ഞിരുന്നു. ശമ്പളത്തിന് പുറമേ ബോണസ്, ഓണം അഡ്വാന്‍സ് എന്നിവക്കും ഇനി പണം കണ്ടെത്തേണ്ടതുണ്ട്.

Top