മലപ്പുറം: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ബുധനാഴ്ച പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
ശമ്പളം നല്‍കാന്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കപ്പെട്ടു. കെഎസ്ആര്‍ടിസി പ്രീ പെയ്ഡ് സംവിധാനം നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ മൂന്ന് മാസത്തെ ശമ്പളം നല്‍കാനുള്ള പണം ലഭിക്കുമായിരുന്നില്ലേ എന്നും മന്ത്രി ചോദിച്ചു.
ഈ മാസം 13–ാം തീയതി ആയിട്ടും നവംബറിലെ ശമ്പളം നല്‍കാതെ വന്നതോടെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഇന്ന് സമരം തുടങ്ങിയിരുന്നു.
ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സത്യാഗ്രഹം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. എഐടിയുസിയും 22 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.