തിരുവനന്തപുരം: ആയിരം മുതല്‍ അയ്യായിരം രൂപ വരെയുള്ള പ്രീപെയ്ഡ് കാര്‍ഡുകളെടുത്താല്‍ എ.സി ബസുകളിലടക്കം കേരളത്തില്‍ എവിടെയും അണ്‍ലിമിറ്റഡ് യാത്രാ ഓഫറുമായി കെ.എസ്.ആര്‍.ടി.സി.
ഒരു മാസമാണ് കാര്‍ഡിന്റ കാലാവധി. നോട്ടു പ്രതിസന്ധി മറികടക്കുന്നതിനും കൂടുതല്‍ യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയിലേക്ക് ആകര്‍ഷിക്കാനുമാണ് പുതിയ പദ്ധതി.
പ്രീപെയ്ഡ് കാര്‍ഡുകളെടുത്താല്‍ ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ ജില്ലയ്ക്കുള്ളില്‍ എവിടെയും സഞ്ചരിക്കാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല.
തിരുവനന്തപുരത്തുള്ള ഒരാള്‍ കോട്ടയത്തെത്തിയാല്‍ ആ ജില്ലയില്‍ എവിടെയും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളില്‍ ഈ കാര്‍ഡ് കാണിച്ച് യാത്ര പോകാം.
അയിരത്തി അഞ്ഞൂറ് രൂപയുടെ സില്‍വര്‍ കാര്‍ഡ്. ഈ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി ബസുകളില്‍ എവിടെയും സഞ്ചരിക്കാം.
ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ് ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ഇതുപയോഗിച്ച് സംസ്ഥാനത്ത് എല്ലായിടത്തും പോകാം .
അയ്യായിരം രൂപയുടെ പ്രീമിയം കാര്‍ഡെടുത്താല്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ വോള്‍വോ ഒഴികെയുള്ള എല്ലാ ബസുകളിലും കെ.യു.ആര്‍.ടി.സിയുടെ എ.സി വോള്‍വോ ഉള്‍പ്പടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം.
ഒരു ദിവസം നിശ്ചിതയാത്രകളേ പാടുള്ളുവെന്ന നിബന്ധനയില്ല. പക്ഷെ ഒരു മാസം കഴിയുമ്പോള്‍ കാര്‍ഡിന്റ കാലാവധി തീരും.വീണ്ടും യാത്ര ചെയ്യണമെങ്കില്‍ കാര്‍ഡ് പുതുക്കണം.
കാര്‍ഡ് എടുക്കുന്നയാളിന്റ തിരിച്ചയറിയല്‍ കാര്‍ഡ് നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ പതിയ്ക്കും. ബസില്‍ കയറുമ്പോള്‍ പ്രീപെയ്ഡ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കണ്ടക്ടറെ കാണിക്കണം.
കാര്‍ഡുകളില്‍ ഹോളോഗ്രാം പതിക്കുന്നതോടെ വ്യാജന്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതകളും ഇല്ലാതാകും