കൊച്ചി: ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നാളെ മുതല്‍. ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നാണു സര്‍വീസുകള്‍.
ചങ്ങനാശേരിയില്‍ നിന്നു രാവിലെ 7.05ന് പുറപ്പെടുന്ന ബസ് 9.50ന് ഹൈക്കോടതി ജംക്ഷനിലെത്തും. കോട്ടയം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ് വഴിയാണു സര്‍വീസ്. വണ്ടാനം-അരൂര്‍ ബസാണു ഹൈക്കോടതിയിലേക്കു നീട്ടുന്നത്.
മൂവാറ്റുപുഴ-എറണാകുളം ജെട്ടി സര്‍വീസ് വാഴപ്പള്ളി, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, കാക്കനാട്, എന്‍ജിഒ, പാലാരിവട്ടം വഴി സര്‍വീസ് നടത്തും. കോതമംഗലത്തു നിന്നുള്ള സര്‍വീസ് പെരുമ്പാവൂര്‍, പൂക്കാട്ടുപടി, കങ്ങരപ്പടി, തേവക്കല്‍, കാക്കനാട് വഴിയായിരിക്കും.
ഹൈക്കോടതി റജിസ്ട്രാറുടെ ആവശ്യപ്രകാരമാണു സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബസുകള്‍ ഉപയോഗിക്കാമെന്നു സോണല്‍ ഓഫിസര്‍ വി.എം.താജുദ്ദീന്‍ പറഞ്ഞു.
ഫാസ്റ്റ് സര്‍വീസുകളാണെങ്കിലും യാത്രക്കാരുടെ ആവശ്യപ്രകാരം വേണ്ട സ്റ്റോപ്പുകളില്‍ നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.