മൈസൂര്‍: ശുചിമുറി ഉപയോഗിച്ചതിനെച്ചൊല്ലി മലയാളികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ ആക്രമിച്ചു.
മൈസൂര്‍ ഡിപ്പോയിലാണ് സംഭവം നടന്നത്.
റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫിസര്‍ അജിത്കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുസ്തഫ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തംഗ സംഘം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി, അക്രമത്തെ തുടർന്ന് കോഴിക്കോട്ടേയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ മൂന്ന് സര്‍വീസുകള്‍ തടസപ്പെട്ടു.