താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട സംഭവം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

highcourt

കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനു ശേഷം സ്ഥിരം ജീവനക്കാരെ നിയമിച്ചതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.

പിഎസ്‌സി വഴിയുള്ള നിയമന ഉത്തരവ് കൈപ്പറ്റിയ എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചെന്നും എത്രപേര്‍ സമയം കൂട്ടിച്ചോദിച്ചെന്നും എത്ര ഒഴിവുകള്‍ ബാക്കിയുണ്ടെന്നും സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കുന്നതാണ്.

ഹൈക്കോടതി ഉത്തരവനുസരിച്ച് ഏകദേശം 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട നടപടി അശാസ്ത്രീയമാണെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എം പാനലുകാര്‍ ഹര്‍ജി നല്‍കിയിരുന്നു.

Top