കെ എസ് ആര്‍ ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കാരം;മെക്കാനിക്കല്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കില്‍

തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നു.

രാവിലെ ജീവനക്കാര്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് ദീര്‍ഘ ദൂര സര്‍വീസുകള്‍ മുടങ്ങി. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ആളില്ലാത്തതിനാലാണ് സര്‍വ്വീസുകള്‍ നിര്‍ത്തിയത്.

കെ എസ് ആര്‍ ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കാരം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രീയമാണെന്നാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ പറയുന്നത്.

ഡബിള്‍ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോള്‍ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇതിപ്പോള്‍ എട്ടു മണിക്കൂറായാണ് കുറച്ചിരിക്കുന്നത്.

ബസുകള്‍ രാത്രി കാലങ്ങളിലാണ് കൂടുതലായും സര്‍വീസിന് എത്തുന്നത്. അതിനാല്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്നതിനാലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പ്രതികരിച്ചു.

Top