യാത്രക്കാര്‍ ദുരിതത്തില്‍ ; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മുതലാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.

അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട സര്‍വീസുകള്‍ക്ക് പലയിടത്തും ബസ്സില്ലാത്ത അവസ്ഥയാണ്. പല ഡിപ്പോകളിലും സര്‍വീസുകള്‍ പൂര്‍ണമായിത്തന്നെ മുടങ്ങിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി രാവിലെ പത്തിന് ചര്‍ച്ച നടത്തും.

Top