ധാരണകള്‍ അംഗീകരിക്കാനാവില്ല സമരം തുടരുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചുവെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ, സമരം തുടരുമെന്നറിയിച്ച് ജീവനക്കാര്‍.

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്. എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാക്കാമെന്നായിരുന്നു മന്ത്രി തോമസ് ചാണ്ടിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സമരം തുടരുമെന്നും നാളെയും ജോലിയില്‍ പ്രവേശിക്കില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ സമരത്തെ നേരിടാനാണ് മാനേജ്മെന്റിന്റെ തീരുമാനം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ എടുക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Top