തിരുവനന്തപുരം: പണിമുടക്ക് 48 മണിക്കൂറാക്കി ഉയര്‍ത്തി നിലപാട് കടുപ്പിച്ച് കെഎസ്ആര്‍ടിസി യൂണിയനുകള്‍. ടി ഡി എഫിന് പുറമെ പണിമുടക്ക് 48 മണിക്കൂറാക്കി എഐടിയുസിയും രംഗത്ത്. 24 മണിക്കൂര്‍ പണിമുടക്കാനാണ് എഐടിയുസി ആഹ്വനം ചെയ്തിരുന്നത്.
അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് പണിമുടക്ക് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഹ്രസ്വ, ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. അതിനിടെ തിരുവനന്തപുരത്ത് പൊലീസ് ബദല്‍ സംവിധാനമൊരുക്കി. ആശുപത്രി, വിമാനത്താവളം, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സംവിധാനം ഒരുക്കിയത്.
ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂര്‍ണ്ണമാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.