ksrtc strike from today midnight

KSRTC

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയം.

ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ യൂണിയനുകള്‍ പണിമുടക്കും. ശമ്പളവും പെന്‍ഷനും മുഴുവന്‍ തുകയും നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

എഐടിയുസി യൂണിയന്‍, കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന്‍ എന്നിവയാണു പണിമുടക്കുന്നത്.

ഈ മാസവും തുടക്കത്തില്‍ 75% ശമ്പളം നല്‍കാനുള്ള പണം മാത്രമേ കെഎസ്ആര്‍ടിസിയുടെ പക്കലുള്ളൂ എന്നു മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെ മന്ത്രിയുടെ വീട്ടിലേക്കു ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Top