തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍ നവംബര്‍ നാലിന് പണിമുടക്ക് പ്രഖ്യാപിച്ചു. ശമ്പളം എല്ലാമാസവും അവസാന പ്രവൃത്തി ദിവസം വികരണം ചെയ്യുക. ഡ്രൈവര്‍ കം കണ്ടക്ടടര്‍ സംവിധാനം പുനസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക എന്നിങ്ങമെയാണ് ആവശ്യങ്ങള്‍.
ബുധനാഴ്ച കെഎസ്ആര്‍ടിസിയിലെ എംഡിയുമായി പ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ യുണിയനുകള്‍ തീരുമാനമെടുത്തത്.