കെഎസ്ആര്‍ടിസിയില്‍ 12 പേര്‍ക്ക് സസ്‌പെന്‍ഷന്‍; ഒരാളെ പിരിച്ചുവിട്ടു

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടര്‍ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ പണാപഹരണം നടത്തിയതിനാണ് നടപടി. കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. 27,813 ബസുകളിലാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്.

കഴിഞ്ഞദിവസമാണ് അച്ചടക്ക നടപടികളുടെ ഭാഗമായി അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തത്. വിവിധ അച്ചടക്കലംഘനങ്ങള്‍ നടത്തിയ വ്യത്യസ്ത ഡിപ്പോകളിലെ ജീവനക്കാര്‍ക്കെതിരെയായിരുന്നു നടപടി.

പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന്‍ ജോസ്, വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ ബി. മംഗള്‍ വിനോദ്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ റെജി ജോസഫ്, ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ ഇ. ജോമോള്‍, ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ പി. സൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

 

Top