വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ

കോട്ടയം: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി. കോട്ടയം ടൗണിൽ കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിന്തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു. ജനറൽ പെറ്റി ഇനത്തിൽ 2000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട് – കൊട്ടാരക്കര റൂട്ടിൽ നടത്തുന്ന ബസാണ് പൊലീസ് പിടികൂടിയത്.

Top