തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയെ മൂന്ന് വര്‍ഷത്തിനകം ലാഭത്തിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മാനേജ്‌മെന്റ്, ധനകാര്യ തലങ്ങളില്‍ സമൂലമായ പുനസംഘടന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പുനക്രമീകരിച്ചുകൊണ്ടിരിക്കും. വര്‍ഷം തോറും 1000 സി എന്‍ ജി ബസുകള്‍ കിഫ്ബി വഴി സര്‍ക്കാര്‍ വാങ്ങിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.