കെ.എസ്.ആര്‍.ടി.സി: മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ മേഖലകളിലേക്ക് നിയമിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിലെ മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ (ഇ.ഡി) മൂന്ന് മേഖലകളിലേക്ക് നിയമിക്കാന്‍ ഗതാഗത സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. ഇ.ഡിമാരായ അനില്‍കുമാറിനെ തിരുവനന്തപുരത്തും കെ.എം. ശ്രീകുമാറിനെ കോഴിക്കോട്ടും പി.എം. ഷറഫ് മുഹമ്മദിനെ കൊച്ചിയിലും നിയോഗിക്കാനാണ് നിര്‍ദേശം. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തെ മൂന്ന് മേഖലകളാക്കി ക്രമീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് രേഖാമൂലം വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത്.

Top