തിരുവനന്തപുരം: വീണ്ടും കാക്കിയണിയാന്‍ തയ്യാറെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ജനുവരി മുതല്‍ കാക്കി യൂണിഫോമിലേക്ക് മാറാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിനായി തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.
2015 ലാണ് കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമില്‍ നിന്ന് മാറ്റം വന്നത്. പ്രൊഫഷണല്‍ മുഖം വരാന്‍ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കുകയായിരുന്നു. അന്നത്തെ എം ഡി ആന്റണി ചാക്കോയുടേതായിരുന്നു തീരുമാനം.
മെക്കാനിക്കല്‍ ജിവനക്കാര്‍ക്ക് ഗ്രേ നിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമാക്കിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കാക്കിയിലേയ്ക്ക് തിരികെ പോകാനുള്ള തീരുമാനം. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും കാക്കിയാകും യൂണിഫോം.സീനിയോറിറ്റി തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജ് നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോമാകും നല്‍കുക. യൂണിഫോമിനുള്ള ഓര്‍ഡര്‍ ഉടന്‍ നല്‍കാനും മാനേജ്‌മെന്റ് തീരുമാനം എടുത്തു.