തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മുന്‍ എംഡി ടോമിന്‍.ജെ.തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാന്‍ നീക്കവുമായി യൂണിയന്‍.
ഇതിന്റെ ഭാഗമെന്നോണം ഇന്ന് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂണിയന്‍കാര്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. തമ്പാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവറെയാണ് ഇറക്കിവിട്ടത്.
തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയായിരുന്നു യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസിയുടെ ‘നിയന്ത്രണം’ ഏറ്റെടുക്കുന്നതിനുള്ള ശ്രമം ആരംഭിച്ചത്. ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.