തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പാക്കുന്നു. ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ഓഫീസ് ജോലികളില്‍ നിന്ന് മാറ്റിക്കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇനി മുതല്‍ ക്ലെറിക്കല്‍ ജോലികള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരിക്കും ചെയ്യുക.
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനി പുറത്തിറങ്ങാവുന്നതാണ്. സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങാതെ ഓഫീസിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു എംഡി ടോമിന്‍ തച്ചങ്കരി ഇത് സംബന്ധിച്ചുള്ള ഉത്തരവില്‍ കുറ്റപ്പെടുത്തിയിരുന്നത്.
ഇനി മുതല്‍ ബസുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിച്ച് ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തു തന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള തസ്തികമാറ്റ ഉത്തരവുകള്‍ ഇറക്കിയത്.