കൊച്ചി : കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്. ആഗസ്റ്റ് 7 ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക,മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്.
ശബളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തീക്കരിക്കുക. യാത്രാ ദുരിതം വര്‍ദ്ധിപ്പിക്കും വിധമുളള ഷെഢ്യുല്‍ പരിഷ്‌കാരം ഉപേക്ഷിക്കുക. ഡ്യൂട്ടിക്കിടയില്‍ പരിക്കേറ്റവരെയും ഗുരതര രോഗമുളളവരെയും സംരക്ഷിക്കുക, തടഞ്ഞ് വെച്ച പ്രമോഷനുകള്‍ അനുവദിക്കുക. ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക ,വാടക വണ്ടി നീക്കം ഉപേക്ഷിക്കുക, താല്‍കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ഉറപ്പ് വരുത്തുക, തുടങ്ങി 18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.ആര്‍.ടി.സിയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത മുന്നണി സൂചനാ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.