തിരുവനന്തപുരം : ഓഗസ്റ്റ് ആറിന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്. കെഎസ്ആര്‍ടിസിയിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയാണ് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങള്‍, വാടകവണ്ടി ഓടിക്കാനുള്ള തീരുമാനം, മൂന്ന് കമ്പനിയാക്കാനുള്ള നീക്കം, ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പള പരിഷ്കരണം നടപ്പിലാക്കല്‍ എന്നിവ ഉന്നയിച്ചാണ് സമരസമിതി സമരം നടത്തുന്നത്.