തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകനു നേരെ കെ എസ് യു അതിക്രമം. പഠിപ്പുമുടക്കാനെത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ അധ്യാപകന്റെ പല്ല് അടിച്ചു തെറിപ്പിച്ചിക്കുകയും കൈയും അടിച്ചൊടിക്കുകയും ചെയ്തു.
കിളിമാനൂരിലെ പള്ളിക്കല്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കഴിഞ്ഞ ദിവസം കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനിടെയാണു സംഭവം. മര്‍ദനം നടത്തിയത് കെ എസ് യു പ്രവര്‍ത്തകര്‍ തന്നെയാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു 12 പേര്‍ക്കെതിരേ കേസെടുത്തു.
ഹൈസ്‌കൂള്‍ അധ്യാപകനായ ആരിഫിനാണ് അക്രമത്തില്‍ പരുക്കേറ്റത്. ആരിഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുധീര്‍, മുന്‍ പ്രസിഡന്റ് ജാഫര്‍, പി ടി എ അംഗം സജീവ് ഹാഷിം എന്നിവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സ്‌കൂളിനു പുറത്തിനിന്നെത്തിയവരാണ് അക്രമം നടത്തിയത്. പരുക്കേറ്റവരെ എംഎല്‍എമാരായ വി ജോയിയും ബി സത്യനും സന്ദര്‍ശിച്ചു.