തിരുവനന്തപുരം: കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.
ലാത്തിച്ചാര്‍ജ്ജില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തിനെതിരെയായിരുന്നു കെഎസ് യുവിന്റെ മാര്‍ച്ച്.
കേരള സര്‍വലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തില്‍ കെഎസ്‌യു സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്.
സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കെഎസ് യു നടത്തിയ പ്രതിഷേധ ധര്‍ണയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
അധികാരം മുഴുവന്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുളളതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.