പമ്പ: ചരിത്രം കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ശബരിമല സന്നിധാനത്തെത്തി. ഇതാദ്യമായാണ് ഒരു മുസ്‌ലിം സമുദായ അംഗമായ മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നത്.
മണ്ഡല, മകരവിളക്ക് ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമാണ് മന്ത്രി കെ.ടി ജലീലും എത്തിയത്.
മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് കെ.ടി ജലീല്‍ പ്രതികരിച്ചു.
അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. മതജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരിടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്നിധാനത്തെ കെട്ടിട നിര്‍മാണം അവിടത്തെ പവിത്രതയ്ക്ക് യോജിച്ച നിലയിലാവണമെന്ന് മന്ത്രി പറഞ്ഞു. ഇത് ക്രമേണ പരിഹരിക്കണം. വാസ്തു ശില്പഭംഗി പാലിക്കണമെന്നും നിര്‍ദേശിച്ചു
ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്ത് എത്തിയതും, അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍ എന്നും പങ്കുവെച്ച് അദ്ദേഹം ഫെയ്ബുക്കിലിട്ട പോസ്റ്റിന് വന്‍ ഷെയറാണ് ലഭിച്ചത്.