തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജന്‍ പറഞ്ഞു. നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ബന്ധുനിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങല്‍ അടിസ്ഥാന രഹിതമെന്നും പരസ്യം നല്‍കിയാണ് ആളെ ക്ഷണിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും അപേക്ഷ നല്‍കിയിരുന്നുവെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജെയിംസ് വന്നത് എസ്‌ഐബിയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ്. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ജലീല്‍ വ്യക്തമാക്കി.