കൊച്ചി : ബന്ധുനിയമനവും പീഡനക്കേസ് പ്രതിയെ സംരക്ഷിച്ചെന്ന ആരോപണവും ശരിയെങ്കില്‍ തന്നെ എന്നെന്നേക്കുമായി നശിപ്പിക്കണമേയെന്ന് പ്രാര്‍ത്ഥിച്ച് മന്ത്രി കെ ടി ജലീല്‍.
വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലുമായി മന്ത്രി കെ ടി ജലീലിന് അടുത്ത ബന്ധമാണുള്ളതെന്നും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചത് കെ ടി ജലീലാണെന്ന് വി ടി ബല്‍റാം എംഎല്‍എ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയുമായി മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രാർത്ഥനക്കുത്തരം കിട്ടുന്ന നൻമയുടെ പൂക്കാലമാണ് വന്നണഞ്ഞിരിക്കുന്നത്. ഈ റംസാൻ കാലത്ത് എനിക്ക് ഒരേയൊരു പ്രാർത്ഥനയേ ഉള്ളൂ;
“ലോക രക്ഷിതാവായ നാഥാ, ബന്ധു നിയമന വിവാദത്തിലും പീഢന കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടും എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അന്യായമോ അനീതിയോ ശരികേടോ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ നീ എന്നന്നേക്കുമായി നശിപ്പിക്കേണമേ”. അസഭ്യങ്ങൾ ചൊരിഞ്ഞ് ഈയുള്ളവനെ അപമതിക്കുന്ന എല്ലാ സുഹൃത്തുക്കളും ഈ പ്രാർത്ഥനയിലെങ്കിലും പങ്കാളികളായി ദയ കാണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എപ്പോഴും എന്റെ കരുത്ത് സത്യമറിയുന്ന ഒരു ശക്തി എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നുള്ളതാണ്.